പടയപ്പയെ തുരത്താൻ നടപടികളുമായി വനംവകുപ്പ്

കട്ടിൽ നിന്നും കാട്ടാനകൾ ഇറങ്ങി വലിയ പ്രശനം ഉണ്ടാക്കുകയാണ് ഇപ്പോൾ അരികൊമ്പന് പിന്നാലെ ഇപ്പോൾ പടയപ്പ എന്ന കാട്ടാനയെ തുരത്താൻ നടപടികളുമായി വനംവകുപ്പ്. പടയപ്പയെ ഉൾക്കാട്ടിലേയ്ക്ക് തുരത്തുന്നതുവരെ പച്ചക്കറി മാല്യന്യങ്ങൾ പ്ലാന്റിന് മുന്നിലിടരുതെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഗ്രാമപഞ്ചായത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പ്ലാന്റിന് ചുറ്റും കമ്പിവേലി കെട്ടാനുള്ള നടപടികൾ പഞ്ചായത്ത് തുടങ്ങിക്കഴിഞ്ഞു.പച്ചക്കറികൾ, പഴം എന്നിവയുടെ മാലിന്യങ്ങൾ കഴിക്കാനാണ് ആന നല്ലതണ്ണിയിലെ പ്ലന്റിന് സമീപം വരുന്നത്. അതുകൊണ്ടു തന്നെ അവയൊന്നും അവിടെ നിക്ഷേപിക്കാതിരിക്കാൻ വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെല്ലാം പഞ്ചായത്ത് ഇതിനോടകം മാറ്റി.

 

 

തീറ്റ കിട്ടാതാകുന്നതോടെ പടയപ്പ തിരികെ കാട്ടിലേയ്ക്ക് പോകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. പ്ലാന്റിനുള്ളിൽ പടയപ്പ കയറാതെ ഇരിക്കാനുള്ള നടപടികൾ മൂന്നാർ ഗ്രാമപഞ്ചായത്തും തുടങ്ങി. മൂന്ന് ദിവസത്തിനുള്ളിൽ പടയപ്പയെ തുരത്തണമെന്നാണ് സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കിൽ വനപാലകരെ തടയുമെന്നാണ് ഇവരുടെ മുന്നറിയിപ്പ് വലിയ ഒരു അപകടം താനെന്ന ആണ് ഈ ആന കാരണം നാട്ടുകാർക്ക് സംഭവിച്ചിരിക്കുന്നത് ,

Leave a Reply

Your email address will not be published. Required fields are marked *