പ്ലാസ്റ്റിക് തിന്നു മൃഗങ്ങൾ ചാകുന്നത് തടയൂ

വന്യജീവി സങ്കേതങ്ങളിൽ ഉൾപ്പെടെയുള്ള വന വിനോദ സഞ്ചാരികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി വനം വകുപ്പ് സ്വീകരിക്കുന്നതാണ്.വനപ്രദേശങ്ങളിൽ കാട്ടാനകൾ പ്ലാസ്റ്റിക് പോലെയുള്ള പദാർത്ഥങ്ങൾ ആഹാരമാക്കുന്നതായി കണ്ടെത്തൽ. ജേണൽ ഫോർ നേച്വർ കൺസർവേഷനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. ഉത്തരാഖണ്ഡിലെ വനപ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ആനയുടെ വിസർജ്ജ്യ സാംപിളുകളിൽ ഇത്തരത്തിലുള്ള ഹാനികരമായ പ്ലാസ്റ്റിക് പദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ശേഖരിച്ച 75 സാംപിളുകളിലെ 24 എണ്ണത്തിലും പ്ലാസ്റ്റിക്, വീട്ടുമാലിന്യം എന്നിവ കണ്ടെത്തി.ഇത്തരത്തിൽ കണ്ടെത്തിയവയിൽ 85 ശതമാനവും ഫുഡ് കണ്ടെയ്‌നറുകൾ,

 

 

പ്ലാസ്റ്റിക് പാത്രങ്ങൾ, ബാഗ്, പ്ലാസ്റ്റിക് പാക്കേജിംഗ് പോലെയുള്ളവയുടെ അംശം കണ്ടെത്തിയിരുന്നു. ആനകളുടെ ദഹന സംവിധാനങ്ങളെ താറുമാറാക്കുന്ന തരത്തിലുള്ള കെമിക്കലുകളും ഇത്തരം പ്ലാസ്റ്റിക് പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുണ്ട്. വന്യമൃഗങ്ങൾ വനമേഖലകളിൽ നിന്നും പ്ലാസ്റ്റിക് പോലെയുള്ള പദാർത്ഥങ്ങൾ ഭക്ഷിക്കുന്നതിന് ഒരു തടയിടാൻ രാജ്യത്തെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം കൂടി പഠന റിപ്പോർട്ട് മുന്നോട്ട് വെയ്ക്കുന്നു. എന്നാൽ ഇങ്ങനെ ആനകളും മറ്റും ഈ പ്ലാസ്റ്റിക് കഴിച്ചു മരണം സംഭവിക്കുന്നവരും ഉണ്ട് , പടയപ്പ എന്ന ആന ആണ് ഇങ്ങനെ പ്ലാസ്റ്റിക് തിന്നുന്നത് വളരെ അപകടം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/gKrKxJw5ZhE

Leave a Reply

Your email address will not be published. Required fields are marked *