കാട്ടാനക്ക് മുന്നിൽ മീശക്കാരൻ കാണിച്ചത് കണ്ടോ

കാട്ടാനകൾ നാട്ടിൽ ഇറങ്ങുന്നതും,​ അരിക്കൊമ്പനും എല്ലാം സോഷ്യൽ മീഡിയിയൽ വലിയ ചർച്ചകളായ വിഷയങ്ങളാണ്, കാട്ടാനകൾ ആക്രമിക്കുന്നതും എല്ലാം പതിവ് കാഴ്ച ആണ് , എന്നാൽ കാട്ടാന നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടക്കുന്നതും നമക്ക് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യം തന്നെ ആണ് എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് , ഈ ഇടയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നവരാണ് ആനകൾ.
അത്തരത്തിൽ ഒരു കാട്ടാനയുടെ മുന്നിൽ പോയി അഭ്യാസം കാണിക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ധർമ്മപുരിയിലെ ഹൊഗനക്കൽ വനമേഖലയിലാണ് സംഭവം. റോഡിന്റെ ഒരു വശത്ത് ആന ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരാൾ അതിന്റെ അടുത്തേയ്ക്ക് നടന്നുപോകുന്നത് കാണാം. ഇയാൾ ആനയുടെ അടുത്തെത്തിയ ശേഷം കെെകൾ കൂപ്പി നമസ്ക്കരിക്കുന്നുമുണ്ട്. ഇയാൾ തമിഴ്നാട് സ്വദേശിയാണ്എന്നാൽ ഇയാൾ കാട്ടാനയുടെ അടുത്ത് പോയപ്പോൾ അത് ശബ്ദമുണ്ടായി പുറകിലേയ്ക്ക് പോകുന്നതാണ് കാണാൻ കഴിയുന്നത്.

 

 

ഇടയ്ക്ക് ആന മുന്നിലേയ്ക്ക് വരുന്നതും വീഡിയോയിൽ കാണാം. പിറകിൽ നിന്ന് സ്ത്രീകളും പുരുഷൻമാരും പോകരുത് എന്ന് പറയുന്നതും കേൾക്കാൻ കഴിയുന്നു. വീഡിയോ പ്രചരിച്ചതോടെ നിരവധി വിമർശനങ്ങൾ ഇയാൾക്കെതിരെ ഉയർന്നുവരുന്നുണ്ട്. ഇത് തികച്ചും പ്രകോപനപരമായ കാര്യമാണെന്നും ഇങ്ങനെ ചെയ്യാൻ പാടില്ലയെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.കാട്ടാനയ്ക്ക് മുന്നിൽ ഇയാൾ കെെ ഉയർത്തി നിന്ന ശേഷം വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ട്. ആന ഇടയ്ക്ക് കാലുകൾ കൊണ്ട് മണ്ണ് എടുത്ത് ഇയാളുടെ നേരെ എറിയുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇയാൾ അതെന്നും കാര്യമാക്കുന്നില്ല. അവിടെ നിന്ന ആളുകളാണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *