റേഷൻ വിതരണം മെയ് 14 മുതൽ പുതിയ മാറ്റത്തിലൂടെ കെ സ്റ്റോർ തുടക്കം

റേഷൻ വിതരണം മെയ് 14 മുതൽ പുതിയ രീതിയിൽ ആയിരിക്കും എന്നു റിപോർട്ടുകൾ പുറത്തു വന്നു , കേരളത്തിലെ റേഷൻകടകളിൽ കൂടുതൽ സേവനങ്ങളും ഉൽപന്നങ്ങളും ലഭ്യമാക്കുന്ന ‘കെ സ്റ്റോർ’ പദ്ധതിക്ക് മെയ് 14ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റേഷൻകടകളിലെ ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും അന്നേ ദിവസം മുഖ്യമന്ത്രി നിർവഹിക്കും. ആദ്യഘട്ടത്തിൽ 108 റേഷൻകടകളെ കെ സ്റ്റോറുകളായി മാറ്റും. കെ സ്റ്റോർ പദ്ധതി നടപ്പാക്കാൻ തയാറായി നിലവിൽ 850 ഓളം റേഷൻ വ്യാപാരികൾ മുന്നോട്ടുവന്നിട്ടുണ്ട്.ബാങ്കിങ്​ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷൻകടകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നത്.

 

 

10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ്​ സംവിധാനം, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്​ഷൻ, ശബരി, മിൽമ ഉൽപന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും. നിത്യോപയോഗ സാധനങ്ങൾ മുതൽ പാചകവാതക സിലിണ്ടറും, അക്ഷയ കേന്ദ്രങ്ങളുടെ മാതൃക വിവിധ സേവനങ്ങളും, ചെറിയ തോതിലുള്ള ബാങ്കിംഗ് ഇടപാടുകളും സാധ്യമാക്കുന്ന തരത്തിൽ റേഷൻ കടകളെ മാറ്റുന്ന പദ്ധതിയാണ് കെ- സ്റ്റോർ. ഇ- പോസ് മെഷീനെ ത്രാസുമായി ബന്ധിപ്പിക്കുന്നതിലൂടെ, റേഷൻ വിതരണം സുതാര്യമാക്കാനും ഇത് സഹായിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/4NoTp4t4728

Leave a Reply

Your email address will not be published. Required fields are marked *