വനം വകുപ്പിന്റെ ജീപ്പ് തകർത്ത് അരികൊമ്പൻ

തമിഴ്നാട്ടിലെ മേഘമല പ്രദേശത്ത് ആനയുടെ ആക്രമണം നടന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ വീടിന്റെ ഭാഗങ്ങൾ തകർത്തതായാണ് റിപ്പോർട്ട്. അരിക്കൊമ്പനെ പ്രദേശത്ത് കണ്ടതായുള്ള വാർത്ത പുറത്ത് വന്നതിനു പിന്നാലെയാണ് വീട് തകർത്ത വാർത്തയും പുറത്ത് വരുന്നത്. , എന്നാൽ ഇത് അരിക്കൊമ്പൻ തന്നെയാണോയെന്നതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ തമിഴ്നാട് സർക്കാർ നിർദേശം നൽകിയിരുന്നു. മേഘമലയ്ക്ക് താഴെ തേയിലത്തോട്ടങ്ങളും ലയങ്ങളുമുണ്ട്. രാത്രിയിൽ ഇവിടെയെത്തിയ ആന നാശം വിതച്ചെന്നാണ് റിപ്പോർട്ട്.തമിഴ്നാട്ടിലെ വണ്ണാത്തിപ്പാറ, മാവടി ജനവാസ മേഖലയിലേക്ക് ആന എത്താതിരിക്കാൻ തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള കാനനപാതയിൽ നിന്നു 12 കിലോമീറ്റർ മാറി മേതകാനത്താണ് കാട്ടു കൊമ്പനെ ഇറക്കിവിട്ടത്. ഇവിടെനിന്നും മംഗളാദേവിക്ക് എതിർദിശയിലേക്കാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്.  എന്നാൽ അരികൊമ്പൻ വളരെ അപകടം ഉണ്ടാക്കുന്നു എന്നു ആണ് പറയുന്നത് ജനവാസ മേഘലയിൽ ഇറങ്ങി പല പ്രശനങ്ങളും വാഹനങ്ങളും ആളുകളെയും ആക്രമിക്കുന്നു എന്നും പറയുന്നു , വനം വകുപ്പിന്റെ ജീപ്പ് തകർത്ത് അരികൊമ്പന്റെ പകവീട്ടൽ ആണ് കഴിഞ്ഞ ദിവസം  ഉണ്ടായതു , ബസിനു നേരെയും ആന ആക്രമണം ഉണ്ടായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/HoVVtgRbfjQ

Leave a Reply

Your email address will not be published. Required fields are marked *