അരികൊമ്പൻ വനംവകുപ്പിനെ പറ്റിച്ചു ഇടയ്ക്കിടെ മുങ്ങുന്നത് എങ്ങോട്ടാണ്

അരികൊമ്പൻ വനംവകുപ്പിനെ പറ്റിച്ചു ഇടയ്ക്കിടെ മുങ്ങുന്നത് അറിയാനുള്ള തിരച്ചിലിൽ ആണ് വനം വകുപ്പ് , ചിന്നക്കനാലിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടി കൊണ്ടുവന്ന അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലെ മുല്ലക്കൊടി ഉൾവനത്തിൽ തുറന്നുവിട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിയോടെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. തുറന്നു വിട്ട റോഡിനരുകിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളവനത്തിലേക്ക് അരികൊമ്പൻ പോയി.അരി കൊമ്പന്റെ റേഡിയോ കോളറിൽ നി ന്നുള്ള ആദ്യ സിഗ്നലും ലഭിച്ചു. തിരികെ ഇറക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരിക്കൊമ്പനെ മുല്ലക്കൊടി ഭാഗത്ത് ഉൾവനത്തിലാണ് തുറന്നുവിട്ടതെന്ന് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു അറിയിച്ചു.

 

 

ആന പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളർ വഴി വനംവകുപ്പ് നിരീക്ഷിക്കും. ചിന്നക്കനാലിൽ നിന്ന് ഏകദേശം 105 കിമി ദൂരത്തേക്കാണ് ഇപ്പോൾ അരിക്കൊമ്പനെ മാറ്റിയിരിക്കുന്നത്. കുമളി മംഗളാദേവി ഗേറ്റിലൂടെ വനത്തിലേക്ക് ആണ് ആനയെ തുറന്നു വിട്ടത് , എന്നാൽ പലപോലെഴും വനം വകുപ്പിന് റേഡിയോകോലാറിൽ നിന്നും ഉള്ള സിഗ്നലുകൾ വനം വകുപ്പിന് ലഭിക്കാതെയും വരുന്നുണ്ട് , എന്നാൽ എവിടേക്ക് ആണ് അരികൊമ്പൻ നീങ്ങുന്നത് എന്നു അറിയാൻ സാധിക്കുന്നില്ല വനം വകുപ്പിന് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/fDRXNqHjlUU

Leave a Reply

Your email address will not be published. Required fields are marked *