ക്ഷേമപെൻഷൻ മസ്റ്ററിംഗ് സ്റ്റേ നീട്ടി

കേരളത്തിലെ സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്ക്  മസ്റ്ററിങ് സ്റ്റേ ചെയ്ത് ഹൈക്കോടതി.  ഹൈക്കോടതിയുടെ ഇടക്കല ഉത്തരവിനെ തുടർന്ന്   മസ്റ്ററിങ് 12.05.2023 വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചു. അക്ഷയ കേന്ദ്രങ്ങളിൽ മതിയായ ബിയോമേട്രിക് ഉപകരണങ്ങൾ ഇല്ലാത്തതും മസ്റ്ററിങ്ങിന് തടസം സൃഷ്ട്ടിക്കുന്നു.വയോജനങ്ങൾ സ്വന്തം ചിലവിൽ നടത്തേണ്ട മസ്റ്ററിങ്, ഒരു സേവനദാതാവിനെ മാത്രം ഏൽപ്പിക്കുകവഴി വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൻ മേലാണ് കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. 2500 ൽ താഴെ വരുന്ന അക്ഷയകേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് അനുമതി നൽക്കുക വഴി വയോജനങളുടെ ബുദ്ധിമുട്ടലുകളെ ബോധപൂർവം നിസാരവൽക്കരിക്കുകയാണ് സർക്കാർ.

 

 

ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ/ക്ഷേമനിധി ബോർഡുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കണം,അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നൽകണം. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ പെൻഷൻ കിട്ടാൻ മസ്റ്ററിംഗ് മരവിപ്പിച്ചു എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/E2QR5WfVR2Y

Leave a Reply

Your email address will not be published. Required fields are marked *