അരികൊമ്പന് ഉൾക്കാട്ടിൽ കയറി ഓടി വനം വകുപ്പ് പറഞ്ഞത്

ഇടുക്കിചിന്നക്കനാലിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടി കൊണ്ടുവന്ന അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലെ മുല്ലക്കൊടി ഉൾവനത്തിൽ തുറന്നുവിട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. തുറന്നു വിട്ട റോഡിനരുകിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളവനത്തിലേക്ക് അരികൊമ്പൻ പോയി.കാട്ടാനക്കൂട്ടത്തിനോടൊപ്പം അരിക്കൊമ്പൻ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ ദൗത്യം നീണ്ടു. പിന്നീട് വിവിധ സംഘങ്ങളായി തിരഞ്ഞ് അരിക്കൊമ്പനു വേണ്ടിയുള്ള തിരച്ചിൽ. 301 കോളനി ഭാഗത്തേക്ക് നീങ്ങി എന്നതായിരുന്നു വനംവകുപ്പിന്റെ ആദ്യ നിഗമനം. എന്നാൽ ശങ്കരപണ്ഡിയൻ മെട്ടിൽ ആനയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ അവിടേക്ക് തിരിച്ചു.

 

ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് നടന്ന ശ്രമത്തിൽ ആണ് അരികൊമ്പനെ പിടികൂടാൻ കഴിഞ്ഞത് , ആനയെ പിടികൂടുകയും ചിന്നക്കനാലിൽ നിന്ന് ഏകദേശം 105 കിമി ദൂരത്തേക്കാണ് ഇപ്പോൾ അരിക്കൊമ്പനെ മാറ്റിയിരിക്കുന്നത്. .11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/XzAcJCQfVtc

Leave a Reply

Your email address will not be published. Required fields are marked *