അരികൊമ്പനെ പിടിക്കുവാൻ വന്ന ടീമിന് മുട്ടൻ പണി

അരികൊമ്പനെ പിടിക്കുവാൻ വന്ന ടീമിന് മുട്ടൻ പണി കൊടുത്തു കൊമ്പൻ ചിന്ന കനലിനെ വിറപ്പിച്ച ആന ആയിരുന്നു അരികൊമ്പൻ എന്നാൽ കഴിഞ്ഞ ദിവസം നടന്ന പരിശ്രമത്തിൽ അരികൊമ്പനെ കണ്ടെത്താനായില്ല.ഇന്നത്തെ ദൗത്യം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് വിവരം.അരിക്കൊമ്പൻ എവിടെയെന്ന് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.ഇന്ന് രാവിലെ 7 മണിയോടെ മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘത്തിന്റെ തീരുമാനം. എന്നാൽ മദപ്പാടുള്ള കാട്ടാനകളുടെ ഒപ്പമാണ് അരിക്കൊമ്പനുണ്ടായിരുന്നതുകൊണ്ട് സംഘത്തിന് വെടിവയ്ക്കാൻ സാധിച്ചില്ല. പടക്കം പൊട്ടിച്ച് ആനകളെ ചിതറിച്ച് ആരിക്കൊമ്പനെ സംഘത്തിൽ നിന്ന് പിരിക്കാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു.രാവിലെ 6.30 ഓടെ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആർ‌ആർടി സംഘം സ്ഥിരീകരിച്ചു.

 

 

മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ വിലയിരുത്തൽ. ആർആർടി സംഘം കാട്ടിൽ അരിക്കൊമ്പനായുള്ള തിരച്ചിൽ തുടരുകയാണ്. എന്നാൽ എത്രയും വേഗം കണ്ടെത്താൻ കഴിയും എന്ന് പറയുന്നു , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് , ഇത് ആളുകളെ വളരെ അതികം ഭുധിമുട്ടിച്ച ഒരു ആന തന്നെ ആണ് , അതുപോലെ വനം വകുപ്പിനെയും വളരെ അതികം ബുദ്ധിമുട്ടിച്ചിരിക്കുകയാണ് കൊമ്പൻ , കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/fe642tgGHcI

Leave a Reply

Your email address will not be published. Required fields are marked *