അരികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ വ്യക്തികൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി 24ന് പരിഗണിക്കും. വിഷ്ണു പ്രസാദ്, സുജഭായ് എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഇന്നലെ തള്ളിയ കാര്യം മൃഗസ്നേഹികളുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, സ്വകാര്യ വ്യക്തികൾ നൽകിയ ഹർജി 24ന് കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.പറമ്പികുളത്തേക്ക് മാറ്റിയശേഷം അരികൊമ്പൻ അക്രമാസക്തമായാൽ ജനങ്ങൾ ആനയ്ക്കെതിരെ അക്രമം നടത്താൻ സാധ്യത ഉണ്ടെന്നാണ് ഹർജിക്കാരുടെ വാദം എന്നാൽ ഇപ്പോൾ അരികൊമ്പനെ പിടികൂടാനുള്ള ശ്രമം നടത്തി തുടങ്ങി വനം വകുപ്പ് ,

 

വളരെ വേഗത്തിൽ തന്നെ അരികൊമ്പനെ പിടിക്കാനുള്ള ശ്രമം തുടങ്ങും , എന്നാൽ ഇതുവരെ ആനയെ എവിടേക്ക് ആണ് മാറ്റുന്നത് എന്ന വിവരം പുറത്തു പറഞ്ഞിട്ടില്ല , വളരെ രഹസ്യമായി തന്നെ പുതിയ സ്ഥലം പറഞ്ഞിരിക്കുന്നത് , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ഇത് എന്നാൽ വളരെ കൃത്യമായ ഒരു പ്ലാൻ തന്നെ ആണ് ഇവർക്ക് ഇടയിൽ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/kSc8FX3IEAo

Leave a Reply

Your email address will not be published. Required fields are marked *