ക്ഷേമപെൻഷൻ വിതരണത്തിൽ മാറ്റം മാർച്ച് മാസത്തിലെ വിതരണം ഇങ്ങനെ

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം ആളുകളെ അനർഹരെന്ന് കണ്ടെത്തി. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കാണ് ക്ഷേമ പെൻഷൻ വാങ്ങാൻ അർഹതയുള്ളത്. എന്നാൽ, പെൻഷൻ വിതരണത്തിന് വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ 6.5 ലക്ഷം ആളുകളാണ് അവ സമർപ്പിക്കാതിരുന്നത്. , ഏപ്രിൽ 12 ന് ആണ് പെൻഷൻ വിതരണം ആരംഭിച്ചത് എന്നാൽ ബാങ്കുകളിലേക്ക് പെൻഷൻ തുക എത്തിയവരിൽ കേന്ദ്ര വിഹിതം പെൻഷൻ തുകയിൽ ഉൾപ്പെട്ടവർക്ക് 3200 രൂപക്ക് പകരം 2200 , 2600 എന്നിങ്ങനെ ആണ് തുക ലഭിച്ചത് , എന്നാൽ ചിലർക്ക് കേന്ദ്രത്തിൽ നിന്നും തുക ലഭിച്ചു എനാലും സംസ്ഥാനത്തു നിന്നും തുക ലഭിച്ചിട്ടില്ല , ഈപോലും പലർക്കും തുക ലഭിക്കാൻ ഉണ്ട് ,

വാർധക്യ, വിധവ, ഭിന്നശേഷി പെൻഷനുകളുടെ കേന്ദ്ര വിഹിതം സംസ്ഥാന സർക്കാർ വഴി നൽകുന്നത് ഇൗ മാസം മുതലാണു കേന്ദ്രം നിർത്തലാക്കിയത്. പകരം കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന്, പെൻഷൻ കൈപ്പറ്റുന്നവരുടെ ഡേറ്റാബേസ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറി. ഇൗ ഡേറ്റാബേസ് ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ തങ്ങളുടെ പെൻഷൻ വിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയത്. പരിഷ്കാരം വിജയകരമായി നടപ്പാക്കാൻ ഇതുവരെ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക

 

https://youtu.be/DMae6q2Gkds

Leave a Reply

Your email address will not be published. Required fields are marked *