വീരയോദ്ധാക്കളുടെ കഥ പറയാൻ അവൻ വരുന്നു; ചിത്രീകരണം ഉടൻ – Kaaliyan Movie Shooting starts soon

തിരക്കുകളിൽ നിന്ന് തിരക്കുകളിലേയ്ക്ക് പായുകയാണ് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം നിർമ്മാതാവ് എന്ന നിലയിലും സജീവമാണ്. മറ്റു ഭാഷാ ചിത്രങ്ങളുമായി നല്ലൊരു ബന്ധം സ്ഥാപിച്ച് മുന്നോട്ട് പോകുന്ന താരമാണ് പൃഥ്വിരാജ്.(Kaaliyan Movie Shooting starts soon)

ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൃഥ്വിരാജിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ‘കാളിയൻ’. ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട് ഒരു വർഷം ആയെങ്കിലും ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.

Also Read: Kannur Squad OTT Release Date

ഇപ്പോഴിതാ ചിത്രീകരണം ആരംഭിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. ജൂണില്‍ ‘കാളിയന്റെ’ ചിത്രീകരണം ആരംഭിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെക്കൻ ദേശത്തെ വീരയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രമായ ‘കാളിയന്റെ’ ചിത്രീകരണത്തിന് ശേഷമായിരിക്കും പൃഥ്വിരാജ് മോഹൻലാലിന്റെ നായകനായ ‘എമ്പുരാൻ’ തുടങ്ങുക എന്നാണ് പുറത്തുവരുന്ന വിവരം.

എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാളിയൻ’. ‘പുതിയ തുടക്കത്തിലേയ്ക്ക്’ എന്ന കുറിപ്പോടെയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോ വൈറൽ ആയിരുന്നു. എന്താണ് പുതിയ തുടക്കം എന്ന് ചോദിച്ച ആരാധകർ കാളിയൻ തുടങ്ങുകയാണോ എന്ന സംശയവും പങ്കുവെച്ചിരുന്നു.

ഷാജി കൈലാസിന്റെ തന്നെ കാപ്പയെന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി.

ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്.

 

English Summary: Kaaliyan Movie Shooting starts soon

Leave a Reply

Your email address will not be published. Required fields are marked *