ഐ.എഫ്.എഫ്.കെയിൽ തിളങ്ങി നൻ പകൽ നേരത്തു മയക്കവും അറിയിപ്പും

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ തിളങ്ങി നൻ പകൽ നേരത്തു മയക്കവും, അറിയിപ്പും. ലിജോ ജോസ് പല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് ചിത്രമായിരുന്നു” നൻ പകൽ നേരത്ത് മയക്കം”. ഐ എഫ് എഫ് കെ യിൽ ജനപ്രിയ ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ,ദിവ്യ പ്രഭ എന്നിവർ പ്രധാന വേഷങ്ങളിലെ അവതരിപ്പിച്ച അറിയിപ്പ് എന്ന ചിത്രത്തിന് ലഭിക്കുകയും ചെയ്തു.
മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ഈ വർഷം സ്വന്തമാക്കിയത് ബോളീവിയൻ ചിത്രമായ ഉതാമക്കായിരുന്നു.

മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകട്ടിൽ ഇറങ്ങിയ നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രം ഐ എഫ് എഫ് കെ യിലാണ് ആദ്യമായി പ്രദർശനത്തിലെത്തിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത് കഴിഞ്ഞവർഷം നമ്പർ ഏഴിന് വേളാങ്കണ്ണിയിൽ വച്ചായിരുന്നു സിനിമയുടെ ആദ്യ ചിത്രീകരണം ആരംഭിച്ചത് സിനിമയുടെ പ്രധാന ലൊക്കേഷൻ പഴനി ആയിരുന്നു തമിഴ്നാട്ടിലാണ് മുഴുവൻ സിനിമയും ചിത്രീകരിച്ചിട്ടുള്ളത്.

മമ്മൂട്ടി കമ്പനി എന്ന സിനിമയുടെ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിർമ്മിച്ചപ്പോൾ ആമേൻ മൂവി മോണാസ്ട്രിയുടെ സഹനിർമാതാവായി ലിജോയും ഒപ്പം ഉണ്ട്. എസ് ഹരീഷാണ് ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത് . ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില ആശയ തർക്കങ്ങൾ ഉണ്ടായിരുന്നു ചിത്രം ഇപ്പോൾ തീയറ്ററിൽ തന്നെ റിലീസ് ചെയ്യും എന്നാണ് അറിയാൻ സാധിച്ചത്. മമ്മൂട്ടി കമ്പനി ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാണ് റിലീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത് തന്നെ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് മമ്മൂട്ടി കമ്പനി അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *