രഞ്ജിനി അങ്ങു തടിച്ചു പോയല്ലോ , ജോൺ ബ്രിട്ടാസിന്റെ പരാമർശത്തിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ, കയ്യടിച്ച് സോഷ്യൽ മീഡിയ

മലയാള സിനിമയിലും പലതരത്തിലുള്ള ബോഡി ഷെമിങ് വിവാദങ്ങൾ കടന്നുവരുന്ന സാഹചര്യങ്ങൾ ഇപ്പോൾ സജീവമായി നിലനിൽക്കുകയാണ്. ചില സിനിമാ ഡയലോഗുകളിൽ പോലും ഇതൊക്കെ കാണാൻ സാധിക്കും. പൊതുജനങ്ങൾ ഇപ്പോൾ കുറച്ചുകൂടി ശ്രദ്ധ കൊടുക്കുന്ന തരത്തിലാണ് ഓരോ കാര്യങ്ങളെയും വീക്ഷിക്കുന്നത്

കഴിഞ്ഞദിവസം മമ്മൂട്ടി – ജൂഡ് ആന്റണി വിഷയത്തിൽ ഇത്രത്തോളം വിവാദമാകാൻ കാരണവും ഇതാണ്. എന്നാലിപ്പോൾ ജോൺ ബ്രിട്ടാസിന്റെ ജെ.ബി ജംഗ്ഷൻ എന്ന അഭിമുഖത്തിൽ ഇത്തരത്തിൽ ഒരു ബോഡി ഷേമിങ്‌ ഉണ്ടായപ്പോൾ മോഹൻലാൽ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ വീഡിയോ കുറിച്ച് എന്ന ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ….

രഞ്ജിനി അങ്ങു തടിച്ചു പോയല്ലേ…? ബ്രിട്ടാസിന്റെ ചോദ്യത്തിനു മുന്നിൽകൂടുതൽ ചിന്തിക്കാതെ മോഹൻലാൽ എന്ന വ്യക്തി പറഞ്ഞു തുടങ്ങി…Beauty lies in flesh not in bones…അവർ തടിച്ചു എന്നു കരുതി അവർ ഒരു മോശം സ്ത്രീ ആകുന്നില്ലല്ലോ….എത്ര മനോഹരമായാണ് അദ്ദേഹം സൗന്ദര്യത്തിന്റെ അർത്ഥം ബ്രിട്ടാസിന് മനസിലാക്കി കൊടുത്തത്…..ഒരു പക്ഷെ ട്രാപ്പിൽ ആയേക്കാവുന്ന ഒരു ചോദ്യം ബ്രിട്ടാസ്‌ ഇട്ടു കൊടുത്തപ്പോൾ വളരെ മികച്ച രീതിയിൽ ലാലേട്ടൻ അത് കൈകാര്യം ചെയ്തു എന്ന് തന്നെ പറയാം…..മോഹൻലാൽ എന്ന മനുഷ്യന്റെ ഒരു ചെറു വാക് പിശകിന് പോലും വലിയ വിമർശനം ചൊരിയാൻ പുറത്തു കാത്തു നിൽക്കുന്ന so called ബുദ്ധിജീവികളും വിമർശകരും ,ഒരു പക്ഷെ അദ്ദേഹത്തിന്റെ ഇത്തരം മനോഹര വീക്ഷണങ്ങൾ ഒരിക്കലും കണ്ടില്ലെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം….അവർ അത് എവിടെയും പറയില്ല…അഭിനന്ദിക്കില്ല….അതങ്ങനെ ആണ്…

പുറമേക്ക് സ്ത്രീ പുരോഗമനം ,പൊളിറ്റിക്കൽ കറക്ടനെസ് എന്നൊക്കെ ഘോരഘോരം വാദിച്ചു വിമര്ശിക്കാവുന്ന ഇടങ്ങളിൽ ഒക്കെ അദ്ദേഹത്തെ വിമർശിക്കുന്നവർ പോലും അദ്ദേഹത്തിന്റെ ഇങ്ങനെ ഒരു പുരോഗമന കാഴ്ചപ്പാട് തന്നെ കണ്ടില്ലെന്ന് നടിക്കും….തന്റെ ശരീരത്തെ കുറിച്ചു അക്കാലത്തു പോലും ഉത്തമ ബോധ്യം ഉണ്ടായിരുന്ന മനുഷ്യൻ….യാതൊരു ഈഗോയും കൂടാതെ അത് വെട്ടി തുറന്നു പറഞ്ഞ മനുഷ്യൻ…”ഞാനും തടിച്ച ഒരാളല്ലേ…”സത്യം പറഞ്ഞാൽ പലപ്പോഴും മറ്റു താരങ്ങളെ പോലെ ഇന്റർവ്യൂ കളിൽ മിന്നി തിളങ്ങാറില്ലെങ്കിലും , മോഹൻലാൽ എന്ന വ്യക്തി എപ്പോഴെല്ലാം യഥാർത്ഥമായി മനസ്സ് തുറന്നിട്ടുണ്ടോ അപ്പോൾ പറഞ്ഞ ഉത്തരങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു ഗംഭീരം ആണ്….ചിലതെല്ലാം തത്വചിന്തയിൽ അധിഷ്ഠിതമാണോ എന്നു വരെ തോന്നിപ്പോകും…അത്തരം ഇന്റർവ്യൂ കളും ഒരു പക്ഷെ അപൂർവം ആയിരിക്കും….അങ്ങനെ ഒന്നായിരുന്നു ഈ നിമിഷങ്ങൾ…ഇത് പോലെ മറ്റൊരു ഇന്റർവ്യൂ യിൽ കേട്ട ചോദ്യത്തിനു അദ്ദേഹം കൊടുത്ത ഉത്തരവും ലോകോത്തരം തന്നെ…ലാലിന്റെ കൈയക്ഷരം നല്ലതാണെന്ന് കേട്ടിട്ടുണ്ട്….അതുപോലെ തന്നെയാണോ ലാലിന്റെ സ്വഭാവവും…?”അത് ഓരോരുത്തർ വായിക്കുന്ന പോലെ ഇരിക്കും…”സ്നേഹം ലാലേട്ടാ…സ്നേഹം മാത്രം…

Leave a Reply

Your email address will not be published. Required fields are marked *