ഒരു വയസ്സുള്ളപ്പോൾ പോയതാണ്, അമ്മയാണ് എന്നെ വളർത്തിയത് അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയാനില്ല രാജകൃഷ്ണമേനോൻ

ചെറുതും വലുതുമായ ഒരുപിടി വേഷങ്ങളിലൂടെ മലയാളത്തിൽ നിറഞ്ഞു നിന്ന നടനാണ് ടിപി മാധവൻ. തന്റെ നല്ല കാലം മുഴുവൻ സിനിമയ്ക്ക് വേണ്ടി അദ്ദേഹം കുടുംബത്തെ പോലും മറന്നു അദ്ദേഹം ചിലവഴിച്ചു എന്നതാണ് സത്യം,

ഇപ്പോൾ ഗാന്ധിഭവനിലെ ഒരു അന്തേവാസിയായി ജീവിതം മുന്നോട്ട് പോകുമ്പോൾ അദ്ദേഹത്തിന്റെ മകനായ ബോളിവുഡ് സംവിധായകരിൽ ഒരാളായ രാജാകൃഷ്ണമേനോൻ അദ്ദേഹത്തെക്കുറിച്ച് മനോരമക്ക് നൽകിയ പഴയ അഭിമുഖത്തിലെ ചില വാക്കുകൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
രാജാകൃഷ്ണമേനോന്റെ വാക്കുകളിൽ ഇങ്ങനെ

ഇപ്പോൾ നസറുദ്ദീൻ ഷാ എന്റെ സുഹൃത്താണ് അന്ന് ഞാൻ ഒരുപാട് പേടിച്ചാണ് അദ്ദേഹത്തെ കാണാൻ പോയത് എന്റെ സ്വപ്നമായിരുന്നു അദ്ദേഹത്തിന്റെ ചിത്രത്തിൽ വർക്ക് ചെയ്യണമെന്ന്.കഥ കേട്ടപ്പോൾ തന്നെ നമുക്ക് ഇത് ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത് ഒരുമിച്ചു വർക്ക് ചെയ്യുന്നത് തന്നെ സിനിമ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല അതിലേക്ക് വന്നതാണ് പിന്നീട് തനിക്ക് പ്രാധാന്യമുള്ളതായി മാറി.

മലയാള സിനിമ എടുക്കാനുള്ള ധൈര്യം ഒന്നും തനിക്കില്ല കാരണം അത്രത്തോളം കഴിവുള്ളവരാണ് ഇവിടെയുള്ളവർ. മലയാളത്തിൽ എന്റർടൈമെന്റ്സ് ഉണ്ടെങ്കിലും സാമൂഹ്യ പ്രശ്നങ്ങളും മറ്റുമൊക്കെ വിഷയവുമായി വരികയും ചെയ്യും എന്റെ സിനിമ ജീവിതത്തിൽ നാല് സ്ത്രീകളാണുള്ളത് അമ്മയും ഭാര്യയും ചേച്ചിയും ആന്റിയുമാണ് ഇവർ എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അച്ഛനെ കുറിച്ച് ചോദിച്ചപ്പോൾ രാജാകൃഷ്ണമേനോൻ പറഞ്ഞത് ഇങ്ങനെ ടി.പി മാധവന്റെ മകൻ എന്ന റെക്കോർഡിൽ ഉള്ള ബന്ധം മാത്രമാണ് എനിക്കുള്ളത് അമ്മയാണ് എന്നെ വളർത്തിയത്. എനിക്ക് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ പോയതാണ്. അതുകൊണ്ടുതന്നെ ആ വിഷയത്തെക്കുറിച്ച് തനിക്ക് കൂടുതൽ ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *