മോഹൻലാൽ സിനിമയ്ക്ക് വമ്പൻ ഹൈപ്പ് എങ്ങനെ ഉണ്ടായി എന്ന് മനസ്സിലായല്ലോ .

മോഹൻലാൽ സിനിമയ്ക്ക് വമ്പൻ ഹൈപ്പ് എങ്ങനെ ഉണ്ടായി എന്ന് മനസ്സിലായല്ലോ .
വ്യത്യസ്തമായ കഥകളും അവതരണ രീതിയും കാണിച്ചു തരുന്ന സിനിമ ചെയ്യുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി . നൻപകൽ നേരത്തെ മയക്കം എന്ന സിനിമയാണ് ലിജോ ജോസിന്റെ തീയറ്ററിൽ എത്താനായി പോകുന്ന അടുത്ത സിനിമ . എന്നാൽ , നൻപകൽ നേരത്തെ മയക്കം എന്ന സിനിമ തീയറ്ററിൽ എത്തുന്നതിനേക്കാൾ മുൻപ് കേരളത്തിലെ രാജ്യന്തര ചലച്ചിത്ര മേളയിൽ സിനിമ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു .

 

 

മമ്മൂട്ടിയും , ലിജോയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് നൻപകൽ നേരത്തെ മയക്കം . ചലച്ചിത്ര മേളയിൽ സിനിമ കണ്ട പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമക്കു ലഭിക്കുന്നത് . സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയെയും മമ്മൂട്ടിയെയും സിനിമ കണ്ട പ്രേക്ഷകർ വാനോളം പുകഴ്ത്തുകയാണിപ്പോൾ . ഇതിനോടകം തന്നെ സിനിമയുടെ ഹൈപ്പ് ഇപ്പോൾ കൂടിയിരിക്കുകയാണ് . എന്നാൽ ഈ സിനിമക്ക് ശേഷം മോഹൻലാലിനെ വെച്ചാണ് ലിജോ സിനിമ ചെയ്യുന്നത് . സ്ഥിരമായ സംവിധായകരെ മാറ്റി വേറിട്ട സംവിധായകരുമായി സിനിമ ചെയ്യാൻ പോകുകയാണ് മോഹൻലാൽ . ഇതിനു തുടക്കം വെച്ചിരിക്കുകയാണ് മോഹൻലാൽ ലിജോ സിനിമയിലൂടെ . ഈ സിനിമ ഇപ്പോൾ വമ്പൻ ഹൈപ്പിലേക്ക് ആണ് മാറിയിരിക്കുന്നത് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/ovMshPrhpb8

Leave a Reply

Your email address will not be published. Required fields are marked *