നൻപകൽ നേരത്ത് മയക്കം – വേൾഡ് പ്രീമിയർ കണ്ടവരുടെ പ്രതികരണം .

നൻപകൽ നേരത്ത് മയക്കം – വേൾഡ് പ്രീമിയർ കണ്ടവരുടെ പ്രതികരണം .
നൻപകൽ നേരത്തെ മയക്കം എന്ന സിനിമ തീയറ്ററിൽ എത്തുന്നതിനേക്കാൾ മുൻപ് കേരളത്തിലെ രാജ്യന്തര ചലച്ചിത്ര മേളയിൽ സിനിമ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു . മമ്മൂട്ടി കമ്പനി നിർമിച്ചു ലിജോ ജോസ് പെലിശേരി സംവിധാനം ചെയ്ത സിനിമയാണ് നൻപകൽ നേരത്തെ മയക്കം . വലിയ സ്വീകരിതയാണ് സിനിമക്ക് അവിടെ ലഭിച്ചത് . ഇതുവരെ ഇത്രയധികം സ്വീകാരിത മറ്റൊരു മലയാള സിനിമക്ക് ചലച്ചിത്ര മേളയിൽ ലഭിച്ചിട്ടില്ല .

 

 

ചലച്ചിത്ര മേളയിൽ സിനിമ കണ്ട പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമക്കു ലഭിക്കുന്നത് . പല ആളുകളും ഇതിനെ തുടർന്ന് സോഷ്യൽ മീഡിയകളിൽ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്ക് വെച്ചിരുന്നു . സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയെയും മമ്മൂട്ടിയെയും സിനിമ കണ്ട പ്രേക്ഷകർ വാനോളം പുകഴ്ത്തുകയാണിപ്പോൾ . തിരുവനന്തപുരം ടാഗർ സ്റ്റേഡിയത്തിൽ ആണ് സിനിമ പ്രദർശിപ്പിച്ചത് . നിരവധി ജനങ്ങളാണ് സിനിമ കാണാൻ അവിടെ എത്തിയത് . പലരും സംഘർഷത്തിന് വരെ കാരണമായി . ഇതിനെ തുടർന്ന് പോലീസ് വന്നാണ് അവിടെ നിയന്ത്രിച്ചത് . ഈ സിനിമ ഉടൻ തന്നെ തീയറ്ററുകളിൽ എത്തുന്നതായിരിക്കും . മമ്മൂട്ടിയും , ലിജോയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് നൻപകൽ നേരത്തെ മയക്കം . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/mHPmZ1qUxGU

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *