മലൈക്കോട്ടൈ വാലിബൻ ചിത്രീകരണം അവസാനഘട്ടത്തിൽ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പേരിനായുള്ള കാത്തിരിപ്പ് അവസാനിച്ചു. ‘മലൈക്കോട്ടൈ വാലിബൻ’ എന്നാണ് ചിത്രത്തിൻ്റെ പേര്. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ അനൗൺസ് ചെയ്തത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിൽ ആണ് എന്നാണ് പറയുന്നത് , പോണ്ടിച്ചേരിയിൽ ആണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു വരുന്നത് , എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 10 ന് പൂർത്തിയാവും എന്നും പറയുന്നു , പ്രഖ്യാപനം മുതൽ തന്നെ ആരാധകരെ ആവേശത്തിലാക്കിയ ഒരു ചിത്രം താനെ ആണ് ഇത് ,

 

ബോളിവുഡ് താരം രാധിക ആപ്തെയാണ് ചിത്രത്തിൽ മോഹൻലാലിനു നായികയായി എത്തുന്നത്. 2015 ൽ ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക ആപ്തെ ആദ്യമായി മലയാള സിനിമയിലെത്തുന്നത്. ഇടവേളയ്ക്കു ശേഷം രാധിക ആപ്തെ വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രത്തിൽ മോഹൻലാലിൻ്റെ കരിയറിൽ ഏറെ ശ്രദ്ധ നേടുന്ന കഥാപാത്രമായിരിക്കും ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്നതെന്നാണ് പ്രഥമിക വിവരം. ചെമ്പോത്ത് സൈമൺ എന്ന കഥാപാത്രത്തെയാകും മോഹൻലാൽ അവതരിപ്പിക്കുകയെന്നും മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹൻലാൽ ഒരു ഗുസ്തിക്കാരനായാണ് എത്തുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *